Wednesday, June 30, 2010

വിവര സാങ്കേതികവിദ്യ എല്ലാവര്‍ക്കും

അക്ഷയ കേന്ദ്രങ്ങളിലൂടെ വിവര സാങ്കേതിക വിദ്യയുടെ ഫലം പൊതുജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടാണ് അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍‍‍‍‍‍‍‍ത്തനം ആരംഭിച്ചത്. സാധാരണക്കാരന് കമ്പ്യൂട്ടര്‍‍‍ പരിജ്ഞാനം അപ്രാപ്യമായി തോന്നിയ കാലത്താണ് അക്ഷയയിലൂടെ എല്ലാവര്‍ക്കും കമ്പ്യൂട്ടര്‍‍‍‍‍ സാക്ഷരത എന്ന ആശയവുമായി കേരള സര്‍ക്കാര്‍ മുന്നോട്ട് വന്നത്. മലപ്പുറത്തെ പരീക്ഷണ വിജയത്തിനുശേഷം കണ്ണൂര്‍‍‍  ജില്ലയില്‍ ആ ലക്ഷ്യം വളരെ പെട്ടെന്നുതന്നെ സാക്ഷാത്കരിക്കാന്‍ സാധിച്ചു എന്നത് അഭിമാനകരമാണ്.
കമ്പ്യൂട്ടര്‍ സാക്ഷരതക്ക് ശേഷം പൊതുജന സേവനകേന്ദ്രങ്ങള്‍ എന്ന നിലയിലും അക്ഷയ കേന്ദ്രങ്ങള്‍ വളരെ നല്ല പ്രകടനമാണ് ജില്ലയില്‍ കാഴ്ചവെക്കുന്നത്. പുതിയ പുതിയ ആശയങ്ങളുമായി അക്ഷയ ഇനിയും മുന്നോട്ട് തന്നെ നയിക്കപ്പെടും എന്ന് പ്രത്യാശിക്കാം